വിജ്ഞാനോത്സവം

ഡിസംബർ 22 (ശനി) 2012 രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണിവരെ ചുവടെ ചേർത്ത കേന്ദ്രത്തിൽ വെച്ചാണു വിജ്ഞാനോത്സവം
കുട്ടികൾ മുൻ കൂട്ടി തയ്യാറാക്കിവരേണ്ടുന്നപ്രവർ ത്തനം

എൽ.പി.വിഭാഗം നമ്മുടെ വിദ്യാലയം നമുക്കേറെ പ്രിയപ്പെട്ടതാണല്ലോ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തെല്ലാം സൌകര്യങ്ങളാണു നിങ്ങളുടെ വിദ്യാലയത്തിലുള്ളത്? ഇനി എന്തൊക്കെ വെണം? കുറിപ്പുതയ്യാറാക്കൂ
യു.പി.വിഭാഗം
2012 ആഗംത് 1 മുതൽ 2012 നവംബർ 15 വരെയുള്ള കാലയളവിൽ പത്രങ്ങളിലും മറ്റ് ആനുകാലികങ്ങളിലും വരുന്ന വിലവിവരപ്പട്ടിക ശേഖരിക്കൂ.15 ദിവസം ഇടവിട്ട് ശേഖരിച്ചാൽ മതി. നിത്യവും ഉപയോഗിക്കുന്ന10 ഇനങ്ങളുടെയെങ്കിലും വില പട്ടികപ്പെടുത്തുക.
എച്ച്.എസ്.വിഭാഗം
നിങ്ങളുടെ വീടിന്റെ പ്ളാൻ വരച്ച് വിസ്തീർണ്ണം കണക്കാക്കുക. അയൽ പക്കത്തുള്ള 5 വീടുകൾ സന്ദർശിച്ച് ആരോഗ്യം,സുരക്ഷിതത്വം, സൗകര്യപ്രദമായ താമസത്തിനു എന്തെന്ത് സൗകര്യങ്ങളാൺ അവിടെയുള്ളത് .